ബജറ്റ് റിപ്പോർട്ട് 2026-27
ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിന്റെ പുതീയ ഭരണസമിതി ചുമതലയേറ്റ് ആദ്യ വർഷത്തെ ഗ്രാമ പഞ്ചായത്തിന്റെ 2026-27വർഷത്തെ ബജറ്റാണ് അവതരിപ്പിക്കുന്നത്. അടുത്ത ഒരു വർഷത്തെ പ്രതീക്ഷിത വരവിന്റെയും ചെലവിന്റെയും സംഗ്രഹമാണ് ബജറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിലനിൽപ്പും സുഗമമായ പ്രവർത്തനവും ബജറ്റിനെ ആശ്രയിച്ചിരിക്കുന്നു. കേരള പഞ്ചായത്ത് രാജ് നിയമിത്തിലെ സെക്ഷൻ 214 പ്രകാരം ഒരു പഞ്ചായത്ത് ബജറ്റിൽ കവിഞ്ഞ എന്തെങ്കിലും ചെലവ് വരുത്തുകയോ ഏപ്രിൽ ഒന്നാം തിയ്യതിക്കു മൂമ്പ് ആവർഷത്തേക്കുള്ള ബജറ്റ് പാസാക്കാതെയിരിക്കുകയോ ചെയ്താൽ വകുപ്പ് 193 പ്രകാരം സംസ്ഥാന സർക്കാറിന് പഞ്ചായത്തുകളെ പിരിച്ച് വിടാൻ അധികാരം നൽകുന്നുണ്ട് അതിനാൽ ബജറ്റ് പാസാക്കുക എന്നത് നിയമപരമായ ഉത്തരവാദിത്വമാണ് അതിലപ്പുറം ചെലവുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള കടിഞ്ഞാൺ നമ്മുടെ കയ്യിൽ തരുന്ന ഉത്തമ സഹായികൂടിയാണ് ബജറ്റ്