പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം

Location

ചപ്പാരപ്പടവിലെ തടിക്കടവ് പ്രദേശത്തെ അത്രമേൽ സുന്ദരമാക്കുന്ന ഒരിടം. അതാണ് പന്ത്രണ്ടാം ചാലും തടിക്കടവ് പക്ഷി സങ്കേതവും. 1995-2000 കാലത്ത് ആണ് കണ്ണൂരിലെ ചപ്പാരപ്പടവ് പഞ്ചായത്ത് പന്ത്രണ്ടാം ചാലിലെ പുഴയോരത്തെ മരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. അതിന്‍റെ ചുവട് പിടിച്ച് പക്ഷി സങ്കേതം എന്നൊരു കവാടവും. മഞ്ഞ് പെയ്യുന്ന നവംബർഡിസംബർ മാസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ തടിക്കടവിനെയും പക്ഷി സാങ്കേതത്തെയും തേടി എത്താറുള്ളത്.സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ടൂറിസം വികസന സാധ്യതകളിൽ പഞ്ചായത്ത് നിർദേശിച്ചത് പന്ത്രണ്ടം ചാലിനെ ആയിരുന്നു. തടിക്കടവിന്‍റെ ടൂറിസം സാധ്യതകൾ സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍

pantradam chal